About Us

മഹാരാഷ്ട്രയിലെ പരമ്പരാഗത സ്വർണ്ണശുദ്ധിശാലയിൽ നിന്ന് വൈദഗ്ദ്യം നേടി, 50 വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രയിലെത്തിയ അർജുൻ സേട് പേരാമ്പ്രയിലെ സ്വർണ്ണാഭരണ നിർമ്മാണ വില്പന രംഗത്തുള്ളവരുമായി നല്ല ബന്ധം പുലർത്തുകയും, പേരാമ്പ്രയുടെ വിശ്വാസം ആർജ്ജിച്ചെടുക്കുവാനും കഴിഞ്ഞു.ഇന്നത്തെ മമത ജ്വല്ലേർസ് എന്ന സ്ഥാപനം 47 വർഷമായി സ്വർണ്ണാഭരണ വിൽപന രംഗത്തെ വിശ്വസ്തതയുടെ പ്രതീകമായി പേരാമ്പ്രയിൽ പ്രവർത്തിച്ചുവരുന്നു .കേരള, ബോംബെ, ട്രഡിഷനൽ,ബംഗാളി, രാജ്കോട്ട്, ആന്റിക്ക്, ചെട്ടിനാട്, ടർക്കിഷ്, കാസ്റ്റിംഗ്, സിംഗപ്പൂർ,പ്രഷ്യസ് സ്റ്റോൺ,തുശി, ജന്മനക്ഷത്രക്കല്ലുകൾ, ഡയമണ്ട് തുടങ്ങി ഇന്ന് വിപണിയിൽ ലഭ്യമായ എല്ലാ ആഭരണങ്ങളും, വിവിധങ്ങളായ വെള്ളി ആഭരണങ്ങൾ, കൂടാതെ ലൈറ്റ് വെയ്റ്റ് സ്വർണ്ണാഭരണങ്ങളുടെ കമനീയ ശേഖരം, 4500 രൂപ മുതലുള്ള ഡയമണ്ട് ആഭരണങ്ങൾ കൂടാതെ പേരാമ്പ്രയിൽ മമത ജ്വല്ലേർസിൽ മാത്രം ലഭിക്കുന്ന ഗിഫ്റ്റ് നല്കാൻ അനുയോജ്യമായ 1250 രൂപ മുതലുള്ള തങ്ക നാണയങ്ങളും 92.5% പരിശുദ്ധിയുള്ള വെള്ളി ആഭരണങ്ങളും ലഭ്യമാണ്.പാലിക്കാൻ കഴിയാത്തവാഗ്ദാനങ്ങളോ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ മമത ജ്വല്ലേർസ് കസ്റ്റമേർസിന് നല്കാറില്ല. പുതിയ സ്വർണ്ണാഭരണങ്ങൾ കസ്റ്റമേർസിന് നൽകുമ്പോൾ ന്യായമായ പണിക്കൂലി യാണ് ഈടാക്കുന്നത്. അതുപോലെ തന്നെ പഴയ സ്വർണ്ണം മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയ്ക്ക്തിരിച്ചെടുക്കുകയും ചെയ്യാറുണ്ട്.അതു കൊണ്ട് തന്നെ പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിശ്വാസം ആർജിക്കുവാനും, ജ്വല്ലറി വിൽപ്പന മേഖലയിൽ തനതായ ഒരുസ്ഥാനം കരസ്ഥമാക്കുവാനും മമതജ്വല്ലേർസിന് കഴിഞ്ഞിട്ടുണ്ട്.

Top